09 May 2024 Thursday

ടൈംസ് ഓഫ് ഇന്ത്യ, ഇക്കണോമിക് ടൈംസ്, അച്ചീവേഴ്‌സ് അവാർഡിന് കിരൺ പ്രൊഡക്ഷൻസ് അർഹരായി

ckmnews



ചങ്ങരംകുളം:ടൈംസ് ഓഫ് ഇന്ത്യ, ഇക്കണോമിക് ടൈംസ്, അച്ചീവേഴ്‌സ് അവാർഡ് 2023 ന് കിരൺ പ്രൊഡക്ഷൻസ് അർഹരായി.ഇക്കണോമിക് ടൈംസ് എല്ലാ വർഷവും സംഘടിപ്പിക്കുന്ന അച്ചീവേഴ്‌സ് അവാർഡ് മീറ്റിൽ എക്‌സലെൻസ് ഇൻ ഇന്നോവെറ്റീവ് വെഡിങ് ഫോട്ടോഗ്രാഫി ആൻഡ് ഫിലിമിങ്  വിഭാഗത്തിലാണ് കിരൺ പ്രൊഡക്ഷൻസ് ഈ നേട്ടം സ്വന്തമാക്കിയത്.ബാംഗ്ലൂർ ഷെറാട്ടൻ ഗ്രാൻഡ് ഹോട്ടലിൽ വച്ച് തിങ്കളാഴ്ച നടന്ന പരിപാടിയിൽ കമ്പനി സ്ഥാപകൻ ശ്രീ വി. വി.മാധവൻ, സി ഇ ഒ കിരൺ മാധവൻ,ക്രീയേറ്റീവ് ഹെഡ് കിഷോർ മാധവൻ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.