09 May 2024 Thursday

സംസ്ഥാന റോളർ നെറ്റഡ് ബോൾ ചാമ്പ്യൻഷിപ്പ് മറവഞ്ചേരിയിൽ നടക്കും

ckmnews


എടപ്പാൾ: ആറാമത് സംസ്ഥാന റോളർ നെറ്റഡ് ബോൾ ചാമ്പ്യൻ ഷിപ്പ് ഒക്ടോബർ ഒന്ന് രണ്ട് തിയ്യതികളിലായി മറവഞ്ചേരി ഹിൽടോപ് പബ്ലിക്ക് സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മത്സരം കുറ്റിപ്പുറം സി ഐ പത്മരാജൻ ഉദ്ഘാടനം ചെയ്യുമെന്നും ചടങ്ങിൽ ജനപതിധികളും പങ്കെടുക്കുമെന്നും ഭാരവാഹികളായ ഹനീഫ കെ, ജാൻസി പി കെ, എ മുസ്തഫ തങ്ങൾ, പി കെ മരക്കാർ തുടങ്ങിയവർ പറഞ്ഞു.