09 May 2024 Thursday

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ മാറഞ്ചേരി യൂണിറ്റ് 39 മത് വാർഷിക സമ്മേളനം വന്നേരി നാട് പ്രസ്സ് ഫോറം ഓഫീസിൽ നടന്നു

ckmnews


മാറഞ്ചേരി:ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ മാറഞ്ചേരി യൂണിറ്റ് 39 മത് വാർഷിക സമ്മേളനം വന്നേരി നാട് പ്രസ്സ് ഫോറം ഓഫീസിൽ നടന്നു.മൗന പ്രാർത്ഥനയോടെ സമ്മേളനം ആരംഭിച്ചു,വിഷ്ണു മണികണ്ഠൻ അനുശോചനം അറിയിച്ചു.അക്ബർ സ്വാഗതം പറഞ്ഞ സമ്മേളനം യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ കലാം ആസാദിന്റെ അധ്യക്ഷതയിൽ മേഖലാ പ്രസിഡന്റ് സവാദ് ഉൽഘാടനം നിർവ്വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് ലൈവ് മുഖ്യ പ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി സലാം ഒലാട്ടയിൽ സംഘാനാ റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ ട്രഷറർ രൻജിത്ത്,മുതിർന്ന അംഗം ധർമ്മരാജ് സെഞ്ചറി, മുൻമേഖലാ സെക്രട്ടറി കൃഷ്ണാനന്ദ് എന്നിവർ ആശംസാ പ്രസംഗം നടത്തി.ബഷീർ സൺഡെ മീഡിയ,ദേവൻ നാഷ്ണൽ,മനോജ് അയിരൂർ, മുസ്ഫിർ ബാദുഷ,മുസ്തഫ ബിറ്റ് മാക്സ്,മുജീബ് പ്ളെ ഹൗസ്,ജിത്തു ആഷിർ എന്നിവർ ചർച്ചയിൽ പകെടുത്തു സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ഹാഷിഖ് റിപ്പോർട്ടും ട്രഷറർ മനോജ് ടിബികെ കണക്കും അവതരിപ്പിച്ചു.ചർച്ചകൾക്കും മറുപടിക്കും ശേഷം ഭാരവാഹി തിരഞ്ഞെടുപ്പ് നടന്നു.പുതിയ ഭാരവാഹികൾ:

പ്രസിഡന്റ്:ബഷീർ സൺഡെ മീഡിയ,വൈസ് പ്രസിഡന്റ്: ബാദുഷ വെളിയംകോട്.

സെക്രട്ടറി: മുഹമ്മദ് ഹാഷിഖ്

ജോ: സെക്രട്ടറി: വിഷ്ണു മണികണ്ഠൻ

ട്രഷറർ: അക്ബർ കെവി

പിആർഒ: വിതിൻ വിജയ്

എക്സിക്യൂട്ടീവ് അംഗങ്ങൾ

ധർമ്മരാജ് സെഞ്ച്വറി

അബ്ദുൽ കലാം ആസാദ്

സുജിത് .മേഖലാ കമറ്റി.വിജയൻ മാറഞ്ചേരി 

അഷറഫ് ലൈവ്   

സവാദ്  രമേശ് അബാരത്ത്