08 May 2024 Wednesday

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തി

ckmnews


എടപ്പാൾ:സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട്  എടപ്പാൾ പഞ്ചായത്ത് ഐക്യ ജനാധിപത്യ മുന്നണി കമ്മറ്റി അംശകച്ചേരിയിൽ പ്രതിഷേധ സമരം നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി ടി.പി.മുഹമദ് ഉദ്ഘാടനം ചെയ്തു. റഫീഖ് പിലാക്കൽ അധ്യക്ഷത വഹിച്ചു. എ.എം.രോഹിത്, സുരേഷ് പൊത്പാക്കര ,ബാവ കണ്ണയിൽ, കെ.പി.മുജീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.