08 December 2023 Friday

റോട്ടറി ക്ലബ് എടപ്പാൾ കിഡ്നി രോഗ നിർണ്ണയ ക്യാമ്പ് നടത്തി

ckmnews



എടപ്പാൾ: റോട്ടറി ക്ലബ് എടപ്പാളും കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററും സംയുക്തമായി കിഡ്നി രോഗ നിർണ്ണയവും ബോധവൽക്കരണവും നടത്തി. റോട്ടറി ക്ലബ് പ്രസിഡന്റ് ദിലീപ് മാസ്റ്റർ അദ്ധ്യക്ഷനായ ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി വി സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു. ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റെർ ചെയർമാൻ ജബാർ ഹാജി, ഇബ്രാഹീം മൂതൂർ, ഗിരീഷ്, സുരേഷ് , ബാബുരാജ്, സന്തോഷ് എന്നിവർ സംസാരിച്ചു. സുമേഷ് ഐശ്വര്യ സ്വാഗതവും പ്രകാശ് പുളിക്കപറമ്പിൽ നന്ദിയും പറഞ്ഞു.