കാലടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും

കാലടി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കാലടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
ഒക്ടോബർ ഒന്നിന് ഞായറാഴ്ച്ച കാലടി വിദ്യാപീഠം സ്കൂളിൽ വച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി സി ഡബ്ല്യു എഫ് ഹെൽത്ത് ആന്റ് ഫാമിലി ഡെവലപ്പ്മെന്റ് കൗൺസിൽ, എടപ്പാൾ ആശുപത്രി , മലബാർ ദന്തൽ കോളേജ്, അഹല്യ കണ്ണാശുപത്രി, ഫിനിക്സ് ക്ലീനിക്ക് സഹകരണത്തോടെ നടത്തുന്ന ക്യാമ്പിൽ കാൻസർ രോഗ സാധ്യത നിർണ്ണയം, ഓർത്തോ വിഭാഗം , ജനറൽ മെഡിസിൻ, ഡയബറ്റോളജി ,നേത്ര - ദന്ത വിഭാഗം , ഫിസിയോ തെറാപ്പി തുടങ്ങിയ സേവനങ്ങൾ ഉണ്ടാകും. ക്യാമ്പ് കൂടാതെ സെപ്തംബർ 29 ന് പോത്തനൂരിൽ സ്വാശ്രയ തയ്യൽ പരിശീലന കേന്ദ്രം ഉദ്ഘാടനം , കാടഞ്ചേരി സ്ക്കൂളിൽ ലഹരിക്കെതിരെ ഹയർ സക്കണ്ടറി തല ബോധവല്‍ക്കരണം എന്നിവയെല്ലാം നടക്കുമെന്നും
കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു, വൈസ് പ്രസിഡണ്ട് ബൽഖീസ് കൊരണപ്പറ്റ, സി പി ബാവ ഹാജി മാണൂർ, ഡോ: റഹ്മത്ത് ബിയ്യം തുടങ്ങി സാമൂഹ്യ സാംസ്കാരിക ആരോഗ്യ രംഗത്തെ പ്രമുഖർ വിവിധ പരിപാടികളിൽ സംബന്ധിക്കുമെന്നും
മുസ്തഫ കാടഞ്ചേരി, സുജീഷ് നമ്പ്യാർ,
ബൽഖീസ് കൊരണപ്പറ്റ,
മോഹനൻ പി,
സാജിത പോത്തനൂർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.