08 December 2023 Friday

പഴഞ്ഞി പള്ളിപ്പെരുന്നാളിന് കൊടിയേറി

ckmnews


ചങ്ങരംകുളം: പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ 338ാം ഓർമ്മപ്പെരുന്നാളിന് കൊടിയേറി. സെന്റ്.ജോർജ്ജ് ചാപ്പലിൽ പരിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിനോട് അനുബന്ധിച്ച്  മലബാര്‍  ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ്  കുർബാന അർപ്പിച്ചു. തുടർന്ന് പ്രദക്ഷിണത്തിനും ശേഷം  തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ പെരുന്നാൾ കൊടിയേറ്റം നടത്തി.  ശുശ്രൂഷകൾക്ക് ഇടവക വികാരി  ഫാ:ജോൺ ഐസക്, സഹ വികാരി ഫാ:  ആൻ്റണി പൗലോസ്, ഫാ.ജോസഫ് തോലത്ത് , ഫാ. സൈമൺ വാഴപ്പിള്ളി, ഫാ. ഗീവർഗീസ് കെ വിൽസൺ, ഫാ. ജോസഫ് ജോസ് കെ, ഫാ: കുരിയാക്കോസ് ജോൺസൺ എന്നിവർ സഹകാർമ്മികരായി. കൈസ്ഥാനി സന്തോഷ് സി ജെ , സെകട്ടറി സലിൻ സി സൈമൺ , മാനേജിംഗ് കമ്മറ്റി അംഗങ്ങൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി. തുടർന്ന് നേര്ച്ച വിതരണവും ഉണ്ടായിരുന്നു. ഒക്ടോബര്‍ 2, 3 ദിവസങ്ങളിലാണ് പെരുന്നാള്‍ ആഘോഷം.