Alamkode
അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റ് ഭരണഘടന ആമുഖം ആലേഖനം ചെയ്തു

പാവിട്ടപ്പുറം. അസ്സബാഹ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഭരണഘടന ആമുഖം ആലേഖനം പരിപാടി ഉത്ഘാടനം ചെയ്തു.ജനാധിപത്യ സമൂഹത്തിന്റെ നിലനിൽപിന് ഭരണ ഘടന വലിയ പങ്ക് വഹിക്കുന്നുണ്ടെന്നു ഉത്ഘാടകൻ അഡ്വക്കേറ്റ് ലിജേഷ് പറഞ്ഞു. വീ ദ പീപ്പിൾ എന്ന വിഷയത്തെ കുറിച്ച് അദ്ദേഹം ക്ലാസ്സ് എടുത്തു.സ്കൂൾ ഭിത്തിയിൽ വോളന്റീയർമാർ ഭരണഘടന മനോഹരമായി ആലേഖനം ചെയ്തിട്ടുണ്ട്.പ്രിൻസിപ്പാൾ വില്ലിങ്ടൺ, പ്രോഗ്രാം ഓഫീസർ ജംസിയ അധ്യാപകരായ തൻസീർ,റംല, അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു