09 May 2024 Thursday

കക്കിടിപ്പുറം അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ മയൂഖ എയിംസ് ആർട്സ് ഫെസ്റ്റിന് പ്രൗഢോജ്വല തുടക്കം

ckmnews


ചങ്ങരംകുളം:കക്കിടിപ്പുറം അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ മയൂഖ എയിംസ് ആർട്സ് ഫെസ്റ്റ് 2023 ന് പ്രൗഢോജ്വല തുടക്കം.ചടങ്ങ് സന്തൂർ ഹരി ആലങ്കോട് ഉദ്ഘാടനം ചെയ്തു. സോഷ്യൽ മീഡിയ വൈറൽ സിംഗർ വരലക്ഷ്മി മുഖ്യാതിഥിയായി.അൽഫലാഹ് ട്രസ്റ്റ് വർക്കിംഗ് സെക്രട്ടറി ഫാറൂഖ് തലാപ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് അൻസാർ കെ. ടി., പി.ടി.എ. പ്രസിഡണ്ട് മൻസൂർ ഖാൻ, അൽ ഫലാഹ് ട്രസ്റ്റ് വൈസ് ചെയർമാൻ ബാപ്പിനു ഹാജി, എം. എസ്. ഡിപ്പാർട്ട്മെൻറ് ഹെഡ് അഷ്കർ അലി, വൈസ് പ്രിൻസിപ്പൽ പ്രിയ ടി. കെ. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഇബ്രാഹിം പി. എം എന്നിവർ ചടങ്ങിൽ ആശംസ പ്രഭാഷണം നടത്തി. അറുപതോളം ഇനങ്ങളിലായി 400 ഓളം വിദ്യാർത്ഥികൾ മാറ്റുരക്കുന്ന കലാ മാമാങ്കത്തിന് നാളെ വൈകുന്നേരം 4:00 മണിക്ക് തിരശ്ശീല വീഴും.