09 May 2024 Thursday

മാറഞ്ചേരി മൈത്രി വായനശാല ഗ്രന്ഥശാല സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

ckmnews


എരമംഗലം:ജനകീയ ഗ്രന്ഥശാല പ്രസ്ഥാനത്തെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ മാറഞ്ചേരി മൈത്രി വായനശാല ഗ്രന്ഥശാല സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.മലയാള സിനിമക്ക് നവ ഭാവുകത്വം നൽകിയ എക്കാലത്തെയും മികച്ച സംവിധായകൻ കെ. ജി. ജോർജിന്റെ അനുശോചനത്തോടെ മാറഞ്ചേരി അധികാരിപ്പടിയിൽ ആരംഭിച്ച പൊതുയോഗം  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സികുട്ടീവംഗം അജിത് കൊളാടി മുഖ്യപ്രഭാഷണം നിർവഹിച്ചു. "വിജ്ഞാനം കൊണ്ടേ  മനസ്സിന് ധൈര്യം വരൂ,  ആ ധൈര്യം ലഭിക്കണമെങ്കിൽ വായനയുടെ ഏറ്റവും വലിയ പ്രവാഹം നടക്കണം അല്ലെങ്കിൽ നമ്മൾ ധൈര്യമില്ലാത്ത മനസ്സിന്റെ ഉടമകളായി മാറും.അന്ധവിശ്വാസവും, യുക്തി രാഹിത്യവും ആഭരണങ്ങളാക്കി ജീവിക്കുമ്പോൾ മനസ്സ് സങ്കുചിതമാകും.   

വിശാല മനസ്കതയുള്ള  മനസ്സാക്കി മാറ്റാൻ അക്ഷരങ്ങളെ സ്നേഹിക്കുക, വായനയെ പുണരുക. മനുഷ്യനെ കാണുക, മനുഷ്യനെ സ്നേഹിക്കുക" അതായിരിക്കണം നമ്മുടെ ഓരോരുത്തരുടെയും കടമയെന്ന് അദ്ദേഹം ഓർമിപ്പിച്ചു.ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വാസുദേവൻ നമ്പൂതിരി  ആശംസ നേർന്നു. വായനശാല വൈസ് പ്രസിഡന്റ് എ. ടി. അലി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കരീം ഇല്ലത്തേൽ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി രുദ്രൻ വാരിയത്ത്,സെക്രട്ടറി സലാം മലയംകുളത്തേൽ, വായനശാല എക്സിക്യൂട്ടീവ് അംഗം കരീം സരിഗ, വിവിധ രാഷ്ട്രീയ സാമൂഹ്യ, സാംസ്‌കാരിക,മേഖലകളിലെ നിരവധി വ്യക്തിത്വങ്ങളും പങ്കെടുത്ത ചടങ്ങിൽ  

ലൈബ്രേറിയൻ സബിത നന്ദിയും പറഞ്ഞു.