09 May 2024 Thursday

പി.ടി. സുധീർ ഗോവിന്ദ് ഓർമ ദിനത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews



എരമംഗലം:അകാലത്തിൽ  വിട പറഞ്ഞ പി.ടി. സുധീർ ഗോവിന്ദിൻ്റെ  നാലാം  ഓർമദിനത്തിൽ ,  വെളിയങ്കോട്  ഗ്രാമ പഞ്ചായത്തിൻ്റെ  ഹോമിയോ  ഡിസ്പൻസറിയുടെ  കീഴിൽ പ്രവർത്തിച്ചു വരുന്ന  സദ്ഗമയ  സ്പെഷ്യൽ  പ്രൊജക്റ്റിലെ  കുട്ടികൾക്കായി  റൈഹാൻ  കണ്ണാശുപത്രിയിലെ  വിദഗ്ദരുടെ  നേത്യത്വത്തിൽ  സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു .താഴത്തേൽപ്പടിയിൽ പ്രവർത്തിച്ചു വരുന്ന ആയുഷ് ഹോമിയോപ്പതി , പ്രൈമറി ഹെൽത്ത് സെൻ്ററിൽ  വെച്ച്  അവരുടെ  സഹധർമ്മിണിയും , മുൻ ഗ്രാമ പഞ്ചായത്ത്  പ്രസിഡൻ്റുമായ  പ്രേമജ സുധീർ  സംഘടിപ്പിച്ച  നേത്ര ക്യാമ്പ് ഗ്രാമ പഞ്ചായത്ത്  പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം  ചെയ്തു.ഏവരോടും    സൗഹൃദ  ബന്ധങ്ങൾ കാത്ത് സൂക്ഷിച്ച ,സാമൂഹ്യ , സേവന രംഗത്തും , ജീവ കാരുണ്യ  രംഗത്തും നിറഞ്ഞു നിന്ന  മനുഷ്യ സ്നേഹിയായി രുന്ന  സുധീർഗോവിന്ദിൻ്റെ  അകാലത്തിലെ വേർപാട് നാടിന് തീരാ നഷ്ടമാണന്ന്   അനുസ്മരിച്ച് കൊണ്ട്   പ്രസിഡൻ്റ് അഭിപ്രായപ്പെട്ടു.വികസന കാര്യ സ്റ്റാറ്റിംഗ്  കമ്മിറ്റി  ചെയർമാൻ മജീദ് പാടിയോടത്ത്  അധ്യക്ഷത വഹിച്ചു . ഹോമിയോ മെഡിക്കൽ  ഓഫീസർ 

ഡോ:  ബിന്ദു  സ്വാഗതം പറഞ്ഞ ചടങ്ങിൽ  ഡോ: വിദ്യ . ടി. എൻ . സദ്ഗമയ  പദ്ധതി  വിശദീകരിച്ചു . സ്റ്റാൻ്റിംഗ്  കമ്മിറ്റി ചെയർമാൻ  സെയ്ത് പുഴക്കര ,  സദ്ഗമ സൈക്കോളജിസ്റ്റ്  കൊച്ചു ത്രേസ്യ , സ്പീച്ച് തെറാപ്പിസ്റ്റ  ഷാഹിന ,  റൈഹാൻ ആശുപത്രി  പ്രതിനിധി സുമിത  തുടങ്ങിയവർ സംസാരിച്ചു . പഠന  വൈകല്യങ്ങൾ ,  സ്വഭാവ വൈകല്യങ്ങൾ ,  സംസാരഭാഷാ  വൈകല്യങ്ങൾ , ഓട്ടിസം സെറിബ്രൽ പാൾസി  ADHD  തുടങ്ങിയ പ്രയാസങ്ങളുള്ള കുട്ടികളാണ്  സദ്ഗമയ ചകിത്സക്കായി എത്തുന്നത് .ഹോമിയോപ്പതി ചികിത്സ യോടൊപ്പം സ്പെഷ്യൽ എഡുക്കേഷൻ ,. സൈക്കോളജിക്കൽ കൗൺസിലിംഗ് , സ്പീച്ച് തെറാപ്പി എന്നീ സേവനങ്ങൾ സദ്ഗമയിൽ  നൽകി  വരുന്നു .ഹോമിയോ ഡിസ്പൻസറിക്ക്  കെട്ടിടം പണിയുന്നതിന് ആറ് സെൻ്റ് ഭൂമി വിട്ടു നല്കിയ  ഇവരുടെ മാതാവായ    നളിനി മോഹനകൃഷ്ണൻ  എന്നവരായിരുന്നു  .