26 April 2024 Friday

കീമോ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ടവര്‍ക്ക് തലമുടി വളര്‍ത്തി മുറിച്ച് നല്‍കി ഒതളൂര്‍ സ്വദേശി ഹരിലാല്‍

ckmnews


ചങ്ങരംകുളം:കീമോ ചികിത്സയുടെ ഭാഗമായി മുടിനഷ്ടപ്പെട്ടവര്‍ക്ക് തലമുടി വളര്‍ത്തി മുറിച്ച് നല്‍കിയ ഹരിലാല്‍ എന്ന യുവാവിന്റെ മാതൃകാ പ്രവൃത്തി ശ്രദ്ധേയമായി.ഒതളൂര്‍ സ്വദേശിയും യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനുമായ ഹരിലാല്‍ എന്ന യുവാവാണ് ലോക്ക് ഡൗണ്‍ വേളയില്‍ തന്റെ തലമുടി പരിപാലിച്ച് വളര്‍ത്തിയതിന് ശേഷം ക്യാന്‍സര്‍ രോഗികള്‍ക്കായി ധാനം  ചെയ്തത്.സിദ്ധിക്ക് പന്താവൂര്‍,സുഹൈര്‍ എറവറാംകുന്ന്,അരുണ്‍ലാല്‍,എന്നിവര്‍ ചേര്‍ന്ന് ബ്ളഡ് ഡോണേഴ്സ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റി ഭാരവാഹിയായ അഫ്സല്‍ കോലോത്തിന് കൈമാറി.