26 April 2024 Friday

അന്താരാഷ്ട്ര ബാലികാദിനത്തില്‍ രക്തദാന ക്യാമ്പ് ഒരുക്കി ബിഡികെ

ckmnews

പെരിന്തൽമണ്ണ :അന്താരാഷ്ട്ര ബാലികാദിനത്തില്‍ രക്തദാന ക്യാമ്പ് ഒരുക്കി ബിഡികെ.നന്മ നിറഞ്ഞ മനസ്സുമായെത്തിയവർ നല്കിയ ഓരോ തുള്ളി രക്തവും ഇന്ന് ജീവിച്ചിരിക്കുന്ന,പിറന്നുവീഴുന്ന  മക്കൾക്കും കുഞ്ഞനിയത്തിമാർക്കുമായി സമർപ്പിച്ചു കൊണ്ട് പെരിന്തൽമണ്ണ എം ഇ എസ് മെഡിക്കൽ കോളേജ് രക്തബാങ്കിൽ ഇൻ ഹൗസ് ക്യാമ്പൊരുക്കിയത്.മലപ്പുറം ജില്ലാ ,ബി ഡി കെ താലുക്ക് കമ്മിറ്റി , സ്നേഹം ജീവകാരുണ്യം മങ്കട സൗഹൃദ കൂട്ടായ്മ തുടങ്ങിയ ഭാരവാഹികളുടെ നേതൃത്ത്വത്തിലായിരുന്നു, ഇരുപതോളം പേർ ക്യാമ്പിനെത്തുകയും, 16 പേർ രക്തം നൽകുകയും ചെയ്തു.സ്നേഹം ജീവകാരുണ്യം കൂട്ടായ്മയുടെ രക്ഷാധികാരികൾ, സമദ് പറച്ചിക്കോട്ടിൽ, അനൂപ്, വെള്ളില, സ്നേഹം ജീവകാരുണ്യം മങ്കട കൂട്ടായ്മയുടെ പ്രസിഡണ്ട് മങ്കട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ പി.കെ അബ്ബാസലി ,സെക്രട്ടറിയും, ബി.ഡി.കെ. താലൂക്ക് കോഡിനേറ്ററുമായവിശ്വനാഥൻ മങ്കട, ട്രഷറർ ശ്രീ.നിയാസ്, മങ്കട, കാരുണ്യം കൂട്ടായ്മ  ജോയിൻറ് സെക്രട്ടറിയും, BDk പെരിന്തൽമണ്ണ താലൂക്ക് കോർഡിനേറ്ററുമായ, ശ്രീ.അബീദലി മങ്കട, ബിബിൻ, പൂക്കാട്ടിരി, ഗിരീഷ് അങ്ങാടിപ്പുറം ഷംസുദ്ധീൻ (BDk) മങ്കട, ഹാരിസ് മാനു, മുസ്തഫ, മുനീർ വടക്കാങ്ങര, നജീബ്, കടന്നമണ്ണ, അസീസ്, ഷമീം,  ഉപാസ്,തുടങ്ങിയ മെമ്പർമാരും സജീവ പങ്കാളിത്ത്വം വഹിച്ചു, ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ജില്ലക്കകത്തും, പുറത്തും രണ്ടര വർഷം പിന്നിട്ട ഈ കൂട്ടായ്മയുടെ ആദ്യരക്തദാന ക്യാമ്പാണിത്