09 May 2024 Thursday

ഭിന്നശേഷിക്കാരുടെ അപൂർവ്വ സംഗമം തിങ്കളാഴ്ച പന്താവൂർ ഇർശാദിൽ നടക്കും

ckmnews

ഭിന്നശേഷിക്കാരുടെ അപൂർവ്വ സംഗമം തിങ്കളാഴ്ച പന്താവൂർ ഇർശാദിൽ നടക്കും


ചങ്ങരംകുളം:ആറു പഞ്ചായത്തുകളിൽ നിന്നായി അഞ്ഞുറോളം ഭിന്ന ശേഷി സഹോദരങ്ങളുടെ അപൂർവ്വ സംഗമം ഒക്ടോബർ 2 തിങ്കളാഴ്ച പന്താവൂർ ഇർശാദിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.അംഗപരിമിതികളും ജന്മ വൈകല്യങ്ങളും ജീവിത പരാജയമല്ലെന്നും വ്യക്തമായ ലക്ഷ്യവും കഠിനാധ്വാനവും ഉണ്ടായാൽ മനുഷ്യനു അസാധ്യമായി ഒന്നുമില്ലെന്നും ഭിന്ന ശേഷി വിഭാഗങ്ങളെ ചേർത്തുപിടിക്കേണ്ടത് സർക്കാരിന്റെ മാത്രമല്ല എല്ലാവരുടെയും ബാധ്യതയാണെന്ന് സമൂഹത്തെ ഓർമ്മിപ്പിക്കുയെന്ന ലക്ഷ്യത്തോടെയാണ് ഡിസംബർ 21, 22 തീയതികളിൽ നടക്കുന്ന ഇർശാദ് വാർഷിക സമ്മേളനാനുബന്ധമായി വർണ്ണജാലകം സംഘടിപ്പിക്കുന്നത്.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ വർണ്ണജാലകം ഉദ്ഘാടനം ചെയ്യും.തൊണ്ണൂറു ശതമാനം ശാരീരിക വൈകല്യങ്ങൾ ഉണ്ടായിട്ടും ഒട്ടേറെ ലോക റെക്കോർഡുകൾ കരസ്ഥമാക്കിയ മാസ്റ്റർ ആസിം വെളിമണ്ണ വർണ്ണജാലകത്തിൽ വിരുന്നെത്തുന്നവർക്ക് നിശ്ചയദാർഢ്യത്തിലൂടെ പരിമിതികൾ മറി കടന്ന സ്വന്തം ജീവിതം പരിചയപ്പെടുത്തും.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരും ഐ സി ഡി സി കോ ഓഡിനേറ്റർമാരും ചേർന്ന് ഭിന്നശേഷി അംഗങ്ങൾക്ക് പ്രത്യേക ഉപഹാരങ്ങൾ നൽകും.ആലങ്കോട്, നന്നുമുക്ക്, എടപ്പാൾ വട്ടംകുളം, കാലടി, തവനൂർ പഞ്ചായത്തുകളിൽ നിന്നും മാതാപിതാക്കൾക്കൊപ്പം എത്തിച്ചേരുന്നവരെ സ്വീകരിക്കുന്നതിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി ഇർശാദ് കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.കെ സിദ്ദിഖ് മൗലവി അയിലക്കാട്,പി കെ അബ്ദുല്ലക്കുട്ടി വി പി ഇസ്മായിൽ,എം കെ ഹസൻ നെല്ലിശ്ശേരി പി പി നൗഫൽ സഅദി കല്ലൂർമ്മ,വിപി ഷംസുദ്ധീൻ ഹാജി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു