09 May 2024 Thursday

കാളാച്ചാൽ കോലളമ്പ് റോഡിലെ ദുരവസ്ഥക്കെതിരെ ചെളിയിൽ ഉരുണ്ട് ബിജെപി പ്രതിഷേധം

ckmnews

കാളാച്ചാൽ കോലളമ്പ് റോഡിലെ ദുരവസ്ഥക്കെതിരെ ചെളിയിൽ ഉരുണ്ട് ബിജെപി പ്രതിഷേധം


എടപ്പാൾ: കാളാച്ചാൽ കോലളമ്പ് റോഡ് നവീകരണം വൈകുന്നതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ തകർന്ന് കിടക്കുന്ന പാതയിലെ ചെളിയിൽ ഉരുണ്ട് പ്രതിഷേധിച്ചു.മാസങ്ങളായി നടക്കാൻ പോലും കഴിയാതെ ചെളികുളമായി കിടക്കുന്ന റോഡിലാണ് ബിജെപി വേറിട്ട പ്രതിഷേധം നടത്തിയത്.റോഡ് നവീകരണം എത്രയും വേഗം പൂർത്തിയാക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമയി രംഗത്ത് വരുമെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ സുരേന്ദ്രൻ പറഞ്ഞു. സുരമണി, ഹരിദാസ്, ബി ജെ പി പഞ്ചായത്ത് പ്രസിഡന്റ് വിവേകാനന്ദൻ തുടങ്ങിയവർ സംസാരിച്ചു