09 May 2024 Thursday

യൂത്ത് മാർച്ചിന് ആലങ്കോട് പഞ്ചായത്തിൽ നിന്ന് 500പേർ പങ്കെടുക്കും:ആലംകോട് പഞ്ചായത്ത് കൺവെൻഷൻ

ckmnews

യൂത്ത് മാർച്ചിന് ആലങ്കോട് പഞ്ചായത്തിൽ നിന്ന് 500പേർ പങ്കെടുക്കും:ആലംകോട് പഞ്ചായത്ത് കൺവെൻഷൻ


ചങ്ങരംകുളം:വിദ്വേഷത്തിനെതിരെ'ദുർഭരണത്തിനെതിരെ'എന്ന മുദ്രാവാക്യവുമായി മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആഹ്വാനം ചെയ്ത ഡിസംബർ ഒന്നിന് വഴിക്കടവിൽ തുടങ്ങി  20ന് പൊന്നാനിയിൽ സമാപിക്കുന്ന യൂത്ത് മാർച്ചിൽ ആലംകോട് പഞ്ചായത്തിൽ നിന്നും 500 ൽ അധികം പ്രധിനിധികൾ പങ്കെടുക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കൺവെൻഷൻ പ്രഖ്യാപിച്ചു.കൺവെൻഷൻ മണ്ഡലം മുസ്‌ലിം ലീഗ് ജന:സെക്രെട്ടറി സിഎം യുസഫ് ഉദ്ഘാടനം ചെയ്തു .ഷബീർ മാങ്കുളം അദ്ധ്യക്ഷത വഹിച്ചു .ജില്ലാ യൂത്ത് ലീഗ് വൈസ്;പ്രസിഡന്റ് ഐപി ജലീൽ മുഖ്യ പ്രഭാഷണം നടത്തി ,ജില്ലാ യൂത്ത് ലീഗ് സെക്ക്രട്ടറി കെസി ശിഹാബ് പ്രമേയ ഭാഷണം ചെയ്തു.ഷാനവാസ് വട്ടത്തൂർ സ്വാഗത സംഘം പ്രഖ്യാപിച്ചു ,എംകെ അൻവർ ,ഉമ്മർ തലാപ്പിൽ ,ഷബീർ ബിയ്യം ,അഡ്വ:കെഎ ബക്കർ ,ബഷീർ കക്കിടിക്കൽ ,സികെ അഷ്‌റഫ് ,ഫവാസ് കിഴിക്കര ,സലിം കോക്കൂർ ,ഹമീദ് ചിയ്യാനൂർ ,ഷഫീക് തച്ചുപറമ്പ് ,സഫീർ ചിയ്യാനൂർ ,ബഷീർ പന്താവൂർ തുടങ്ങിയവർ സംസാരിച്ചു .നിഹാൽ കിഴിക്കര ഖിറാഅത്ത് പാരായണം ചെയ്തു .ജഫീറലി പള്ളിക്കുന്ന് സ്വാഗതവും റാഷിദ് കോക്കൂർ നന്ദിയും പറഞ്ഞു