09 May 2024 Thursday

പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂളിൽ എൻ എസ് എസ് ദിനാഘോഷം സംഘടിപ്പിച്ചു

ckmnews

പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂളിൽ എൻ എസ് എസ് ദിനാഘോഷം സംഘടിപ്പിച്ചു


ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവ്വീസ് സ്കീം ഡേ വിവിധ പരിപാടികളുടെ ആഘോഷിച്ചു. രാവിലെ സ്പെഷ്യൽ അസംബ്ലിക്ക് ശേഷം എൻ എസ് എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ റാലി നടന്നു. നോട്ട് മീ ബട്ട് യൂ എന്നതാണ് എൻഎസ്എസ് ന്റെ മുദ്രാവാക്യം. എല്ലാ വർഷവും സപ്തംബർ 24 നാണ് എൻ എസ് എസ് ദിനമായി ആചരിക്കുന്നത്.സ്കൂൾഎൻ എസ് കോർഡിനേറ്റർ ജംസിയ ബി.പി എൻ എസ് എസ് സന്ദേശം നൽകി.അധ്യാപകരായ സുരേഷ് ബാബു കെ.എം, അഹമ്മദ്, എൻ എസ് എസ് ലീഡർമാരായ ആത്തിഫ, ഇർഫാന, ജെബിൻ, ഫിദ, ഫസ് ല,എന്നിവർ നേതൃത്വം നൽകി.റാലിക്ക് ശേഷം വിദ്യാർത്ഥികൾ സ്കൂൾ പരിസരം ശുചീകരിക്കുകയും ചെയ്തു.