09 May 2024 Thursday

ഐ.എസ് എം സംസ്ഥാന സമ്മേളനം :വിപുലമായ പ്രചാരണങ്ങൾ സംഘടിപ്പിക്കും

ckmnews

ഐ.എസ് എം സംസ്ഥാന സമ്മേളനം :വിപുലമായ പ്രചാരണങ്ങൾ സംഘടിപ്പിക്കും


കോട്ടക്കൽ : ഐ എസ് എം. സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി മലപ്പുറം വെസ്റ്റ് ജില്ലയിൽ വിവിധ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് കോട്ടക്കലിൽ ചേർന്ന ജില്ല എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ആത്മീയത വ്യവസായമല്ല, വിമോചനമാണ് എന്ന വിഷയത്തിൽ 150 കേന്ദ്രങ്ങളിൽ പ്രമേയ പ്രഭാഷണങ്ങൾ, സന്ദേശയാത്ര ,ഒരുക്കം ശാഖ സംഗമങ്ങൾ,ഏരിയ മീറ്റ്,ഗൃഹസമ്പർക്ക പരിപാടികൾ,മീഡിയ സെമിനാർ , അധാർമികതക്കെതിരെ യുവജന സംഗമം എന്നിവ സംഘടിപ്പിക്കും.ഐഎസ്എം സംസ്ഥാന സെക്രട്ടറി ഇ.കെ ബരീർ അസ്‌ലം യോഗം ഉദ്ഘാടനം ചെയ്തു ഐ എസ് എം ജില്ലാ പ്രസിഡന്റ് ഫൈസൽ ബാബു സലഫി അധ്യക്ഷത വഹിച്ചു. നൗഷാദ് ചോന്നാരി, നജീബ് കുറുകത്താണി, നിയാസ് പാറോളി , സുനീർ കോഴിച്ചെന എന്നിവർ സംസാരിച്ചു.ബഷീർ യൂണിവേഴ്സിറ്റി, മുദീർ വി പി താനാളൂർ, അഫ്സൽ രണ്ടത്താണി, അനസ് കോട്ടക്കൽ, നജീബ് തിരൂരങ്ങാടി, മൻസൂർ തിരൂർ , യൂസുഫ് വളവന്നൂർ, യാസിർ അൻസാരി ചങ്ങരംകുളം തുടങ്ങിയവർ വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.നേരാണ് നിലപാട് എന്ന പ്രമേയത്തിൽ ഡിസംബർ 30, 31 തിയ്യതികളിൽ എറണാകുളത്താണ് സംസ്ഥാന സമ്മേളനം.ഐഎസ്എം സംസ്ഥാന സെക്രട്ടറി ഇ.കെ ബരീർ അസ്‌ലം മലപ്പുറം വെസ്റ്റ് ജില്ല എക്സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്തു