09 May 2024 Thursday

വേദനയുമായി ഡോക്ടറെ കാണാനെത്തിയ രോഗിയുടെ കണ്ണിൽ നിന്ന് കണ്ടെത്തിയത് പതിനഞ്ച് സെന്റീമീറ്റർ നീളമുള്ള വിര കുന്നംകുളം സൈമൺസ് കണ്ണാശുപത്രിയിൽ നടന്നത് അത്യാഅപൂർവ്വ ശസ്ത്രക്രിയ

ckmnews


കണ്ണിൽ കടുത്ത വേദന അനുഭവപ്പെട്ട് കണ്ണാശുപത്രിയിൽ എത്തിയ രോഗിയുടെ കണ്ണിൽ കണ്ടെത്തിയ വിരയെ കണ്ട് ഡോക്ടർമാർ പോലും ആമ്പരന്നു .ശനിയാഴ്ച കാലത്ത് കുന്നംകുളം സൈമൺസ് കണ്ണാശുപത്രിയിലാണ് സംഭവം.അസഹ്യമായ വേദനയും ആശ്വസ്ഥതയും അനുഭവപ്പെട്ട് കണ്ണാശുപത്രിയിൽ എത്തിയ രോഗിയുടെ കണ്ണിൽ നിന്നാണ് 15 സെന്റീമീറ്ററോളം നീളമുള്ള ഡൈറോ ഫൈലേറിയ എന്ന വിരയെ കണ്ടെത്തിയത്.തുടർന്ന് അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആന്റ്റീരിയർ സെഗെമന്റ് സർജൻ ഡോക്ടർ നിഷ ബാലൻ, ഡോക്ടർ ജിൻസി തോമസ് എന്നിവരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയയിലൂടെ വിരയെ പുറത്തെടുത്തു. 


പതിനഞ്ച് സെന്റീമീറ്റർ നീട്ടമുള്ള വിരയെയാണ് അപൂർവമായ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.കണ്ണിലും വായിലും ഇത്തരം വിരകളെ കണ്ടാൽ ചെറിയ ശസ്ത്രക്രിയയിലൂടെ മാത്രമാണ് പുറത്തെടുക്കാൻ കഴിയുക. ഡൈറോ ഫൈലേറിയാസിസ് കണ്ണുകളെ ബാധിച്ചാൽ കണ്ണുകൾ ചുവപ്പു നിറത്തിൽ ആവുകയും തടിപ്പ് ഉണ്ടാവുകയും ചെയ്യും. വളരെ അപൂർവമായിട്ടാണ് മനുഷ്യരിൽ ഇവ കണ്ടെത്തിയിരുന്നത്.എന്നാൽ

പ്രളയത്തിനു ശേഷം വിവിധ സ്ഥലങ്ങളിൽ ഡൈറോ ഫൈലേ റിയാസിസ് റിപ്പോർട്ട് ചെയ്തിരുന്നു. കണ്ണ്, മൂക്ക്, വായ, മുഖം മസിലുകൾ എന്നിവിടങ്ങളിലാണ് സാധാരണയായി ഈ രോഗാവസ്ഥ കാണാറുള്ളത്. വളരെ അപൂർവമായി ശ്വാസകോശങ്ങളിലും ഇത്തരം ജീവനുള്ള വിരകളെ കാണാറുണ്ട്.ഡൈറോ ഫൈറിയ വേം ഇൻ ദി ഐ എന്നാണ് വിരകൾ കണ്ണിൽ കാണുന്നതിന് വൈദ്യശാസ്ത്ര രംഗത്ത് പൊതുവേ പറയപ്പെടുന്നത്.