09 May 2024 Thursday

സംസ്ഥാന പാതയിൽ പന്താവൂരിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

ckmnews


ചങ്ങരംകുളം:സംസ്ഥാന പാതയിൽ പന്താവൂരിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു.ശനിയാഴ്ച കാലത്ത് 11 മണിയോടെ കുറ്റിപ്പുറം തൃശൂർ സംസ്ഥാന പാതയിൽ പന്താവൂർ വി വി കെ കൺവൻഷൻ സെന്ററിന് സമീപത്താണ് അപകടം.ആലംകോട് സ്വദേശി കുന്നത്ത് പറമ്പിൽ അബൂബക്കർ (60)നാണ് പരിക്കേത്.അപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ അബൂബക്കറിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു