09 May 2024 Thursday

എടപ്പാൾ ഗ്രാമ പഞ്ചായത്ത് തൊഴിൽമേള നാളെ

ckmnews


എടപ്പാൾ: "എന്റെ തൊഴിൽ എന്റെ അഭിമാനം' പദ്ധതിയു ടെ ഭാഗമായി എടപ്പാൾ ഗ്രാമ പഞ്ചായത്തിൽ കെ.ഡി.ഐ.എസ്.സി.യുമായി സഹകരിച്ച് നടത്തുന്ന തൊഴിൽ മേള ഞായറാഴ്ച എടപ്പാൾ ദാറുൽ ഹി ദായ സ്കൂളിൽ നടക്കും.

 മന്ത്രി വി അബ്ദുറഹിമാൻ  ഡോക്ടർ കെ ടി ജലീൽ എംഎൽഎ  തുടങ്ങി ജനപ്രതിനിധികൾ  ഉദ്ഘാടന സെക്ഷനിൽ പങ്കെടുക്കും.

 നേരത്തെ നടത്തിയ തൊഴിൽസഭകളിൽ രജിസ്റ്റർ ചെയ്ത തൊ ഴിലന്വേഷകർക്കായാണ് മേള. കേരളത്തിലെ വിവിധ ഭാഗങ്ങ ളിൽനിന്നായി അറുപതോളം കമ്പനികളും സ്ഥാപനങ്ങളും പങ്കെടുക്കും.