09 May 2024 Thursday

പോക്കറ്റടി: ബസ്സുകളിൽ ബോധവത്കരണവുമായി പോലീസ്

ckmnews



എടപ്പാൾ: ബസ്സുകളിലെ പോക്കറ്റടി തടയുന്നതിനായി പോലീസ് ബോധവത്കരണം നടത്തി. ചങ്ങരംകുളം എസ് ഐ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. സ്റ്റേഷൻ പരിധിയിലെ പ്രാധാന ടൗണുകൾ കേന്ദ്രീകരിച്ചും ബസ്സുകളിൽ കയറിയുമായിരുന്നു വനിതാ പോലീസ ടങ്ങുന്ന സംഘം  ബോധവത്കരണം.

ബസ്സുകളിൽ പോക്കറ്റടി വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് നിർദേശങ്ങളും ബോധവത്‌കരണവുമായി പോലീസ് രംഗത്തെത്തിയത്.