09 May 2024 Thursday

എരമംഗലം പുഴക്കരയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് പരിക്ക്

ckmnews

എരമംഗലം പുഴക്കരയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് പരിക്ക്


ചങ്ങരംകുളം:എരമംഗലം പുഴക്കരയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.എരമംഗലം ചങ്ങരംകുളം റോഡിൽ പുഴക്കര അമ്പലത്തിന് സമീപമാണ്  ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചത്‌.അപകടത്തിൽ പരിക്കേറ്റ മാറഞ്ചേരി വടമുക്ക് സ്വദേശി ഹാഷിം,ചങ്ങരംകുളം  ചേലക്കടവ് സ്വദേശി ഹൈദർ എന്നിവരെ  പുത്തൻപള്ളി കെ.എം.എം ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി കുന്നംകുളം മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു