09 May 2024 Thursday

കാലടി ഗ്രാമപഞ്ചായത്തിൽ കെ.ജി ബാബു പുതിയ പഞ്ചായത്ത് പ്രസിഡന്റ് ആവും

ckmnews

കാലടി ഗ്രാമപഞ്ചായത്തിൽ  കെ.ജി ബാബു പുതിയ പഞ്ചായത്ത് പ്രസിഡന്റ് ആവും


എടപ്പാൾ: കാലടി ഗ്രാമ പഞ്ചായത്തിൽ കെ.ജി ബാബു പുതിയ പ്രസിഡന്റ്. ഇന്‌ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ രണ്ടാം വാർഡ് അംഗം സുരേഷിനെയാണ് കെ.ജി ബാബു തോൽപിച്ചത്.കെ.ജി ബാബുവിന് 10 വോട്ട് നേടിയപ്പോൾ സുരേഷ് 5 വോട്ട് നേടി. ഒരു എസ്.ഡി.പി.ഐ അംഗം തിരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിന്നു. പത്താം വാർഡ് കാവിൽ പടി വാർഡ് അംഗമാണ് കെ.ജി ബാബു. യു.ഡി.എഫിലെ ധാരണ പ്രകാരം രണ്ടര വർഷം പൂർത്തിയായതോടെ മുസ്ലീം ലീഗിലെ അസ് ലം.കെ. തിരുത്തി രാജിവെച്ചതിനെ തുടർന്നാണ് കോൺഗ്രസ്സിലെ കെ.ജി ബാബു പ്രസിഡന്റായത്. നേരത്തെ കോൺഗ്രസ്സിലെ വൈസ് പ്രസിഡന്റ് പി.ജി ജീൻസി ടീച്ചർ രാജിവെക്കുകയും മുസ്ലീം ലീഗിലെ ബർക്കീസ് കൊരണപറ്റ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു