09 May 2024 Thursday

വി കെ എൻ പുരസ്കാരം സോമൻ ചെമ്പ്രേത്തിന്

ckmnews


ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല സെക്രട്ടറിയും എഴുത്തുകാരനും അധ്യാപകനുമായ സോമൻ ചെമ്പ്രേത്ത് രചിച്ച മനോരോഗികളുടെ കോളനി എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്.ഫ്രീഡം ഫിഫ്റ്റി എന്ന സംഘടന ഏർപ്പെടുത്തിയ മലയാള സാഹിതി കഥാപുരസ്കാരം ഗാന്ധിജയന്തി ദിനത്തിൽ തിരുവനന്തപുരം നന്ദാവനം കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ സമ്മാനിക്കും.