09 May 2024 Thursday

വർഗീസ് മാസ്റ്റർ മെമ്മോറിയൽ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് ഇന്ന് തുടക്കമാകും

ckmnews


എടപ്പാൾ: കെ പി എസ്‌ ടി എ  എടപ്പാൾ ഉപജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന വർഗീസ് മാസ്റ്റർ മെമ്മോറിയൽ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് സെപ്റ്റംബർ 20ന് തുടക്കമാവും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹൈദർ അലി ടൂർണ്ണമെന്റ് ഉദ്‌ഘാടനം ചെയ്യും. നെല്ലിശ്ശേരി എ.യു.പി.സ്‌കൂളിലെ മുൻ കായികാധ്യാപകനായിരുന്ന വർഗീസ് മാസ്റ്ററുടെ സ്മരണാർത്ഥം നടുവട്ടം ഗ്രീൻ ഫീൽഡ് സ്പോർട്സ് ഹബ്ബിൽ വെച്ചു  സംഘടിപ്പിക്കുന്ന ടൂർണ്ണമെന്റിൽ എടപ്പാൾ  ഉപജില്ലയിലെ പതിനാല് യു.പി.സ്‌കൂളുകളെ പ്രതിനിധീകരിച്ച് ടീമുകൾ പങ്കെടുക്കും.