09 May 2024 Thursday

കോക്കൂർ എ എച്ച്‌ എം ഗവ ഹയർ സെക്കണ്ടറി സ്കൂൾ കായിക മേള

ckmnews


ചങ്ങരംകുള: കോക്കൂർ എ എച്ച്‌ എം ഗവ ഹയർ സെക്കണ്ടറി സ്കൂൾ കായിക മേളയ്ക്ക് തുടക്കമായി. അഖിലേന്ത്യാ ഭിന്ന ശേഷി ക്രിക്കറ്റ്‌ താരമായ കരീം പാവിട്ടപ്പുറം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ മുജീബ്‌ കോക്കൂർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ വി സ്മിത, എസ്‌ എം സി ചെയർമ്മാൻ പി പി സക്കീർ, എച്ച്‌ എം കെ അനിൽകുമാർ, മുനീർ പാവിട്ടപുറം, സി കെ സൂര്യൻ, എസ്‌ എസ്‌ വിവേക്‌ പ്രസംഗികച്ചു. ചടങ്ങിൽ 

ഉപജില്ല ഫുട്ബോൾ ടൂർണമെന്റിൽ ഒന്നാം സ്ഥാനത്തും വോളിബാൾ മത്സരത്തിൽ രണ്ടാം സ്ഥാനത്തും എത്തിയ  കോക്കൂർ എ എച്ച്‌ എം ഗവ ഹയർ സെക്കണ്ടറി സ്കൂൾ സ്പോർട്ട്സ്‌ ടീമിനെ ആദരിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും നടന്നു.