Alamkode
എയിംസ് സ്പോർട്സ് അക്കാദമിക്ക് തുടക്കം കുറിച്ച് കക്കടിപ്പുറം അൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ.

എയിംസ് സ്പോർട്സ് അക്കാദമിക്ക് തുടക്കം കുറിച്ച് കക്കടിപ്പുറം അൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ.
വിദ്യാർത്ഥികളുടെ കായിക മേഖല വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി കക്കടിപ്പുറം അൽഫലഹ് ഇംഗ്ലീഷ് സ്കൂൾ എയിംസ് സ്പോർട്സ് അക്കാഡമിക് തുടക്കം കുറിച്ചു. ദേശീയ ഗോൾഡ് മെഡൽ ജേതാവ് റാഷിദ് എ അക്കാദമി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ ജേഴ്സിയുടെ പ്രകാശനവും നടന്നു. അൽ ഫലാഹ് ട്രസ്റ്റ് വർക്കിംഗ് സെക്രട്ടറി ഫാറൂഖ് തലാപ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് അൻസാർ കെ, ടി, അൽഫലാഹ് ട്രസ്റ്റ് വൈസ് ചെയർമാൻ ബാപ്പിനു ഹാജി, പി.ടി.എ പ്രസിഡണ്ട് മൻസൂർ ഖാൻ, എം. എസ് ഡിപ്പാർട്ട്മെൻ്റ് ഹെഡ് അഷ്കർ അലി, വൈസ് പ്രിൻസിപ്പൽ പ്രിയ ടി. കെ എന്നിവർ ആശംസ പ്രഭാഷണം നടത്തി. ചടങ്ങിന് സ്കൂൾ പി. ഇ. ടി അധ്യാപകൻ ശ്രീകുമാർ നന്ദി പറഞ്ഞു.