09 May 2024 Thursday

ഇദേ മീലാദ് :പന്താവൂർ ഇർശാദിൽ ഉജ്വല തുടക്കം

ckmnews

ഇദേ മീലാദ് :പന്താവൂർ ഇർശാദിൽ ഉജ്വല തുടക്കം


ചങ്ങരംകുളം:തിരുനബി ( സ)യുടെ സ്നേഹലോകം എന്ന പ്രമേയത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ഈദേ മീലാദ് കാമ്പയിനു പന്താവൂർ ഇർശാദിൽ ഉജ്വല തുടക്കം. പ്രസിഡണ്ട് കെ സിദ്ദീഖ് മൗലവി അയിലക്കാട് പതാക ഉയർത്തി. സയ്യിദ് എസ് ഐ കെ തങ്ങൾ പ്രാർത്ഥന നടത്തി. വിവിധ കലാരൂപങ്ങളുമായി നടന്ന സന്ദേശ റാലിക്കു കേന്ദ്രകമ്മിറ്റി ഭാരവാഹികളായ വാരിയത്ത് മുഹമ്മദലി, വി പി ശംസുദ്ദീൻ ഹാജി, എം കെ ഹസൻ നെല്ലിശ്ശേരി, എ മുഹമ്മദുണ്ണി ഹാജി, പി പി നൗഫൽ സഅദി, കെ പി എം ബഷീർ സഖാഫി , വി കെ അലവി ഹാജി,സ്കൂൾ പ്രിൻസിപ്പൽ കെ എം ഷരീഫ് ബുഖാരി, ഹാദിയ പ്രിൻസിപ്പൽ അഹമ്മദ് ബാഖവി നേതൃത്വം നൽകി.പ്രകീർത്തന സദസ്സിൽ ഇസ്‌ലാമിക് സയൻസ് കോളജ് പ്രിൻസിപ്പൽ അബ്ദുൽബാരി സിദ്ദീഖി സന്ദേശ പ്രഭാഷണം നടത്തി. ജഅഫർ സഖാഫി , സൈനുൽ ആബിദ് സഖാഫി, നാഫിഅ് ബുഖാരി , അബ്ദുല്ലത്തീഫ് മുസ്‌ലിയാർ, നസീർ റഹ്മാനി,സലീം സഖാഫി, വി ശിഹാബുദ്ദീൻ മുസ്‌ലിയാർ സംബന്ധിച്ചു.തുടർന്ന് വിവിധ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി. കാമ്പയിൻ കാലത്ത് പ്രഭാത മൗലിദ്, അന്നദാനം, കലാവിരുന്ന്, ഘോഷയാത്ര,മധുരപ്പൊതി , ഫാമിലി മാഗസിൻ മത്സരം ,പേപ്പർ  പ്രസന്റേഷൻ,മീലാദ് നോട്ട് ,ലെറ്റർ ടു മദീന,മീലാദ് ക്വിസ്,കാലിഗ്രഫി,സ്റ്റുഡൻസ് സെമിനാർ ,സ്വലാത്ത് സമർപ്പണം, സുറൂറുൽ ആശിഖീൻ,മഹബ്ബ കോൺഫറൻസ് , മീലാദ് സമ്മേളനം തുടങ്ങിയ പരിപാടികൾ നടക്കും