09 May 2024 Thursday

ലത അതിയാരത്തിന്റെ നാട്ടിടവഴിയിലെ കാറ്റലകൾ എന്ന ചെറുകഥാസമാഹാരം പ്രകാശനം ചെയ്തു.

ckmnews

ലത അതിയാരത്തിന്റെ നാട്ടിടവഴിയിലെ കാറ്റലകൾ എന്ന ചെറുകഥാസമാഹാരം പ്രകാശനം ചെയ്തു.


ചങ്ങരംകുളം:കവിയും കഥാകാരിയുമായ ലത അതിയാരത്തിന്റെ നാട്ടിടവഴിയിലെ കാറ്റലകൾ എന്ന ചെറുകഥാസമാഹാരം പ്രകാശനം ചെയ്തു.ചെറുവല്ലൂർ എഎംഎൽപി സ്കൂളിലെ നിറഞ്ഞ സദസ്സിനുമുമ്പിൽ

ഞായറാഴ്ച ഉച്ചക്ക് 3മണിക്ക്  

പുകസ സംസ്ഥാനകൗൺസിൽ അംഗവും, കവിയും സാമൂഹ്യപ്രവർത്തകനുമായ ഡോ:ഹരിയാനന്ദകുമാർ പ്രകാശന കർമ്മം നിർവഹിച്ചു.എഴുത്തുകാരിയായ ലത അതിയാരത്തിന്റെ അമ്മ ശാന്ത പുസ്തകം ഏറ്റുവാങ്ങി.സത്യനാഥമേനോൻ സ്വാഗതംപറഞ്ഞ ചടങ്ങിൽ സ്നേഹ കലാസമിതി സെക്രട്ടറി രാമദാസ് കിഴക്കേതിൽ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ കവിയും ഗായികയുമായ ബിന്ദുവിജയൻ കടവല്ലൂർ, ഷീജദാസ് എന്നിവർ കവിതാലാപനം നടത്തി.അധ്യാപകരായ അനിതദാസ്,പ്രധാനാദ്ധ്യാപിക ഭാനുമതി, കവി ബിന്ദുവിജയൻ കടവല്ലൂർ, പൊതു പ്രവർത്തകരായ        സിദ്ദിക്ക് ചെറുവല്ലൂർ,രണദീപ്, ബാലകൃഷ്ണൻ, ക്യാപ്റ്റൻ സുബ്രഹ്മണ്യൻ എന്നിവർ ആശംസകൾ നേർന്നു.ലത അതിയാരത്തിന്റെ മറുപടിപ്രസംഗത്തിനുശേഷം പള്ളിയിൽ മണികണ്ഠൻ ചടങ്ങിൽ നന്ദിപറഞ്ഞു