Alamkode
കക്കിടിപ്പുറം ദലാഇലുൽ ഖൈറാത്ത് ഇസ്‌ലാമിക് ഫൗണ്ടേഷൻ വിദ്യാർത്ഥികൾ മീലാദ് വിളംബരം സംഘടിപ്പിച്ചു

കക്കിടിപ്പുറം ദലാഇലുൽ ഖൈറാത്ത് ഇസ്‌ലാമിക് ഫൗണ്ടേഷൻ വിദ്യാർത്ഥികൾ മീലാദ് വിളംബരം സംഘടിപ്പിച്ചു
ചങ്ങരംകുളം : പ്രവാചകൻ തിരുനബി (സ്വ) യുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി കക്കിടിപ്പുറം ദലാഇലുൽ ഖൈറാത്ത് ഇസ്‌ലാമിക് ഫൗണ്ടേഷൻ വിദ്യാർത്ഥികൾ 'ത്വലഅൽ ബദ്റു' മീലാദ് വിളംബരം ചങ്ങരംകുളത്ത് സംഘടിപ്പിച്ചു.ചങ്ങരംകുളം പെട്രോൾ പമ്പിൽ നിന്ന് ആരംഭിച്ച് ബസ് സ്റ്റാന്റ് വഴി കോഴിക്കോട് റോഡിൽ സമാപിച്ച വിളംബര ജാഥയിൽ പ്രദേശത്തെ കടകളിലും പരിസര വാസികൾക്കും മധുരം വിതരണം ചെയ്ത് റബീഅ് സന്തോഷങ്ങൾ കൈമാറി.