Alamkode
തസ്കിയത്തു ത്വലബ സ്റ്റുഡൻസ് യൂണിയൻ നബിദിന വിളംബര റാലി സംഘടിപ്പിച്ചു

തസ്കിയത്തു ത്വലബ സ്റ്റുഡൻസ് യൂണിയൻ നബിദിന വിളംബര റാലി സംഘടിപ്പിച്ചു.
ചങ്ങരംകുളം:ഒരു ദേശത്തിന്റെ സ്നേഹോത്സവം"എന്ന ശീർഷകത്തിൽ
കൊഴിക്കര കാം ഖുർആൻ അക്കാദമി നടത്തുന്ന പതിനൊന്നാമത് മീലാദ് മിലൻ പ്രോഗ്രാമിന്റെ പ്രചരണാർത്ഥം കാം അക്കാദമി വിദ്യാർത്ഥി സംഘടന തസ്കിയത്തു ത്വലബ സ്റ്റുഡൻസ് യൂണിയൻ വിളംബര റാലി സംഘടിപ്പിച്ചു.സയ്യിദ് അൻവർ സാദാത്ത് തങ്ങളുടെ പ്രാർത്ഥനയോടെ കാം അക്കാദമിയിൽ നിന്ന് ആരംഭിച്ച റാലി കൊഴിക്കര സാദാത്തുക്കൾ,കണ്ടങ്കായി ആലി മുസ്ലിയാർ(റ)ന്റെയും മഖാം സിയാറത്തോടെ സമാപിച്ചു.ഹനീഫ സഖാഫി പാണ്ടികശാല സിയാറത്തിന് നേതൃത്വം നൽകി.അനസ് നിസാമി പുറമണ്ണൂർ,ശുഐബ് സഅദി തൃശൂർ,ഉവൈസ് അസ്ഹരി പെരിങ്ങോട് എന്നിവർ സംബന്ധിച്ചു.