09 May 2024 Thursday

എം എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ ഹൈ സെക് സ്വാഗതസംഘം രൂപീകരിച്ചു.

ckmnews

എം എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ ഹൈ സെക് സ്വാഗതസംഘം രൂപീകരിച്ചു.


ചങ്ങരംകുളം:കേരള നദ് വത്തിൽ മുജാഹിദീന്റെ വിദ്യാർത്ഥി വിഭാഗമായ മുജാഹിദ് സ്റ്റുഡൻസ് മൂവ്മെന്റ് മലപ്പുറം വെസ്റ്റ് ജില്ല 2023 ഒക്ടോബർ 24 ന് ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തുന്ന ഹൈസെക്കൻഡറി വിദ്യാർത്ഥി സമ്മേളനത്തിന്റെ  സ്വാഗത സംഘം രൂപീകരിച്ചു.യോഗം 

കെ എൻ എം ജില്ലാ സെക്രട്ടറി എൻ. കുഞ്ഞിപ്പ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  തുടർന്ന് ഹമീദ് മാസ്റ്റർ, കെ വി മുഹമ്മദ് മൗലവി,  ഈസ മാസ്റ്റർ, ഗഫൂർ സാഹിബ്, കുഞ്ഞുമുഹമ്മദ് പന്താവൂർ, പി പി അഷ്‌റഫ്‌, ഫക്രുദീൻ സാഹിബ്, മുസ്തഫ സ്വലാഹി, അൽത്താഫ് കളിയാട്ടമുക്ക്, സുഹറ ടീച്ചർ ചാലിശ്ശേരി, യാസിർ അൻസാരി,  റബീഹ് ചാലിശ്ശേരി,അർഷദ് സ്വലാഹി പുതുപ്പറമ്പ് എന്നിവർ സംസാരിച്ചു.സ്വാഗത സംഘത്തിന്റെ മുഖ്യ രക്ഷാധികാരിയായി കെഎൻഎം സംസ്ഥാന ഉപാധ്യക്ഷൻ എപി അബ്ദുസമദ് സാഹിബിനെ തിരഞ്ഞെടുത്തു. ഡോ:എ ഐ അബ്ദുൽ മജീദ് സ്വലാഹി, ഡോ:പി പി മുഹമ്മദ്, എൻ കുഞ്ഞിപ്പ മാസ്റ്റർ എന്നിവരാണ് രക്ഷാധികാരികൾ.പിഇഎ സലാം മാസ്റ്ററാണ് സ്വാഗതസംഘം ചെയർമാൻ. മുസ്തഫ സ്വലാഹി( വർക്കിംഗ് ചെയർമാൻ), അൽത്താഫ് കളിയാട്ടമുക്ക് ( ജനറൽ കൺവീനർ), എൻ വി ഹാഷിം ഹാജി ( ഫിനാൻസ് ചെയർമാൻ) മുഹമ്മദ് മുസ്തഫ കോട്ടക്കൽ ( ഫിനാൻസ് കൺവീനർ), ഹമീദ് മാസ്റ്റർ കെ & അർഷദ് സമാൻ സ്വലാഹി( റിസപ്ഷൻ ചെയർമാൻ & കൺവീനർ),

കുഞ്ഞുമുഹമ്മദ് പന്താവൂർ&ഇക്ബാൽ കുണ്ടൂർമൽ( ഭക്ഷണം, ചെയർമാൻ&കൺവീനർ) ഫൈസൽ ബാബു സലഫി& അർഷഖ് കോട്ടക്കൽ ( പബ്ലിസിറ്റി ചെയർമാൻ& കൺവീനർ),  സിപി കുഞ്ഞുമുഹമ്മദ് മാസ്റ്റർ& അമാൻ അഹ്സൻ താനാളൂർ ( രജിസ്ട്രേഷൻ ചെയർമാൻ& കൺവീനർ), അബ്ദുല്ലത്തീഫ് തിരൂര്& അൻസബ് സ്വബാഹി( ട്രാൻസ്പോർട്ടേഷൻ ചെയർമാൻ&കൺവീനർ), എൻ കെ സിദ്ദീഖ് അൻസാരി& മഹ്സൂം അഹ്മദ് സ്വലാഹി( ദഅവ ചെയർമാൻ & കൺവീനർ), ഉബൈദുള്ള താനാളൂർ&എൻ ഹമീദ് കോക്കൂർ( മീഡിയ ചെയർമാൻ& കൺവീനർ), അഷ്റഫ് ചെട്ടിപ്പടി& റബീഹ് ചാലിശ്ശേരി( സ്റ്റേജ് ചെയർമാൻ& കൺവീനർ), എൻ സൈനു&നബീൽ സ്വലാഹി( ലൈറ്റ്-സൗണ്ട് ചെയർമാൻ& കൺവീനർ), യാസിർ അൻസാരി& ഷബീർ വാരണകര( വാളണ്ടിയർ ചെയർമാൻ& കൺവീനർ), സുഹ്റ മമ്പാട് &ആയിഷ ചെറുമുക്ക്( വനിതാ വിങ്ങ് ചെയർപേഴ്സൺ &കൺവീനർ).