09 May 2024 Thursday

ആലങ്കോട് പഞ്ചായത്തിൽ ഒരുക്കം കാമ്പയിന് തുടക്കമായി

ckmnews

ആലങ്കോട് പഞ്ചായത്തിൽ ഒരുക്കം കാമ്പയിന് തുടക്കമായി


ചങ്ങരംകുളം: പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് ശാഖ ശാക്തീകരണമായി ബന്ധപ്പെട്ട നടക്കുന്ന ഒരുക്കം ക്യാമ്പയിൻ ആലംകോട് പഞ്ചായത്തിലെ കക്കിടിക്കൽ ശാഖയിൽ നിന്ന് തുടക്കമായി.പഞ്ചായത്ത് തല ഉദ്ഘാടനം മേഖല മുസ്ലിം ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം കെ അൻവർ അധ്യക്ഷത വഹിച്ചു .ക്യാമ്പയിൻ മുഖ്യപ്രഭാഷണം ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി നിർവഹിച്ചു.അനുസ്മരണ പ്രഭാഷണം ബഷീർ കക്കിടിക്കൽ നടത്തി.ഉമ്മർ തലാപ്പിൽ ആയിഷ ഹസ്സൻ കെവി കാദർ ടിവി അഹമ്മദുണ്ണി കാളാച്ചാൽ ഇ കെ ഹഫ് ലത്ത്   ടീച്ചർ സി കെ ബാപ്പിനു ഹാജി ടി മുഹമ്മദ് മൗലവി,സി കെ അഷറഫ് കെ വി കുഞ്ഞിമൊയ്തു എന്നിവർ പ്രസംഗിച്ചു