09 May 2024 Thursday

ഭാരതീയ ജനതാ പാർട്ടി ചങ്ങരംക്കുളത്ത് പി പി മുകുന്ദൻ അനുസ്മരണം സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:ഭാരതീയ ജനതാ പാർട്ടി മുൻ സംഘടന സെക്രട്ടറിയായിരുന്ന പി പി മുകുന്ദൻ അനുസ്മരണ യോഗം ചങ്ങരംകുളത്ത് നടന്നു.ഭാരതീയ ജനതാ പാർട്ടി ചങ്ങരംക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗം ബിജെപി സംസ്ഥാന കമ്മിറ്റിയംഗം കെ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു.പുഴക്കര ബാലൻ,ടി ഗോപാലകൃഷ്ണൻ,ജനാർദ്ദനൻ പട്ടേരി,ശ്രീനിവാരനാട്,കെ അനീഷ്,വി സുധാകരൻ,എം വിനയകുമാർ,കെ കുഞ്ഞുണ്ണി,സുബിൻ മാന്തടം,മണി പന്താവൂർ,സി കെ സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു