09 May 2024 Thursday

സിപിഐഎം പൊന്നാനി മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:കേന്ദ്രസർക്കാർ കേരളത്തിന് മേൽ അടിച്ചേൽപിക്കുന്ന സാമ്പത്തിക ഉപരോധത്തിനും വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും എതിരെ സിപിഐഎം പൊന്നാനി മണ്ഡലം കമ്മിറ്റി  പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ നടന്ന പ്രതിഷേധ ധർണ്ണ പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.സിപി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞ പരിപാടിയിൽ ടി സത്യൻ അധ്യക്ഷത വഹിച്ചു.നാസർ കൊളായി മുഖ്യ പ്രഭാഷണം നടത്തി.ബ്ളോക്ക് പ്രസിഡന്റ് അഡ്വക്കറ്റ് സിന്ധു,നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം,ടി എം സിദ്ധിക്ക്,വിപി സക്കരിയ,പി വിജയൻ,കെവിഷെഹീർ,മിസിരിയ സൈഫുദ്ധീൻ,എൻ ഉണ്ണി,വി കുഞ്ഞുമുഹമ്മദ്,ആരിഫ നാസർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു