09 May 2024 Thursday

പിഎ അഹമ്മദ് മാസ്റ്റർക്ക് സ്നേഹാദരം'ചെറവല്ലൂരിൽ നടന്നു

ckmnews


ചങ്ങരംകുളം:പൊന്നാനിയുടെ സാമൂഹിക,സാംസ്കാരിക,വിദ്യാഭ്യാസ രാഷ്ട്രീയ രംഗത്ത് സജീവ സാനിധ്യമായിരുന്ന പിഎ അഹമ്മദ് മാസ്റ്റർക്ക് സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് സ്നേഹാദരവ് നൽകി വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് ചെറവല്ലൂർ മദ്രസ്സ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സാഹിത്യകാരൻ  പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.സിദ്ധിക്ക് ചെറവല്ലൂർ സ്വാഗതം പറഞ്ഞ പരിപാടിയിൽ കെ സൈനുദ്ധീൻ അധ്യക്ഷത വഹിച്ചു.സി ഹരിദാസ്,പിടി അജയ് മോഹൻ,അഷറഫ് കോക്കൂർ എന്നിവർ ചേർന്ന് ഉപഹാരം സമർപ്പിച്ചു.എംവി ശ്രീധരൻ മാസ്റ്റർ,സൈദ് മുഹമ്മദ് തങ്ങൾ,എം നന്ദകുമാർ,,സിദ്ധിക്ക് പന്താവൂർ,പി മൊയ്തീൻ മുസ്ലിയാർ,എം മുഹമ്മദ് അഷറഫ്,അടാട്ട് വാസുദേവൻ തുടങ്ങിയ വിവിധ മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു