Kadavallur
കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ ശാസ്ത്രമേളയും ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു

കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ ശാസ്ത്രമേളയും ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു.എൽ പി, യു പി , ഹൈസ്കൂൾ വിഭാഗങ്ങളിൽ സയൻസ്, സോഷ്യൽ, മാത്‍സ് എന്നി വിഷയങ്ങളിൽ നടന്ന മേള വ്യത്യസ്തമായി.വിദ്യാർത്ഥികളിൽ ശാസ്ത്രവബോധം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശാസ്ത്രമേളകൾ സംഘടിപ്പിച്ചത്.പ്രവൃത്തി പരിചയത്തിൽ വിദ്യാർത്ഥികൾ പാഴ് വസ്തുക്കൾ കൊണ്ട് ഉപയോഗപ്രദമായ ഉൽപ്പനങ്ങൾ നിർമ്മിച്ചു.തുടർന്ന് നടന്ന ഫുഡ് ഫെസ്റ്റിവൽ അഡ്മിനിസ്ട്രേറ്റീവ് കോഡിനേറ്റർ അബ്ദുൽ നാസർ ഉദ്ഘാടനം നിർവഹിച്ചു. ഫുഡ് ഫെസ്റ്റിവലിൽ കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണങ്ങൾ ഫുഡ് ഫെസ്റ്റിവലിനു കൗതുകമുണർത്തി.മേള കാണുന്നതിന് രക്ഷിതാക്കളും ഉണ്ടായിരുന്നു. പരിപാടികൾക്ക് പി ടി എ അംഗങ്ങളും അധ്യാപകരും നേതൃത്വം നൽകി.