09 May 2024 Thursday

വിദ്യാർത്ഥികളെ ലഹരി വിരുദ്ധ പോരാട്ടത്തിൽ സജ്ജരാക്കുന്ന ക്യാമ്പയിന് പോത്തനൂരിൽ തുടക്കം

ckmnews

വിദ്യാർത്ഥികളെ ലഹരി വിരുദ്ധ പോരാട്ടത്തിൽ സജ്ജരാക്കുന്ന   ക്യാമ്പയിന് പോത്തനൂരിൽ  തുടക്കം


എടപ്പാൾ: കാലടി പഞ്ചായത്തിലെ പോത്തനൂരിൽ വിദ്യാർത്ഥികളെ ലഹരി വിരുദ്ധ പോരാട്ടത്തിൽ സജ്ജരാക്കുവാൻ വേണ്ടിയുള്ള കവചം ക്യാമ്പയിന് തുടക്കമായി. പോത്തനൂർ, പോത്തനൂർ തെക്കുമുറി വാർഡുകൾ കേന്ദ്രീകരിച്ചാണ്  സജ്ജരാക്കുന്ന ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.  ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും വീട്ടമമാരും ചേർന്നാണ് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. പോത്തനൂർ ജിയുപി സ്കൂളിലെ ഓഡിറ്റോറിയത്തിൽ റിട്ടേ. ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി മോഹൻ ഉദ്ഘാടനം ചെയ്തു. കാലടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൽക്കീസ് കൊരണപറ്റ അധ്യക്ഷയായി. സൈക്കോ സോഷ്യൽ -സ്കൂൾ കൗൺസിലർ ദീപ ദിവാകരൻ മെന്റൽ സപ്പോർട്ടിങ് ക്ലാസെടുത്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്തംഗം ഇ കെ ദിലീഷ് പദ്ധതി വിശദീകരിച്ചു. കാലടി പഞ്ചായത്ത്‌ കുടുംബശ്രീ കമ്യൂണിറ്റി കൗൺസിലർ ശ്രീജ, കാലടി സിഡിഎസ് പ്രസിഡന്റ് രമണി ആമ്പലിൽ, സജിനി എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം എ ലെനിൻ സ്വാഗതവും ചന്ദ്രിക പട്ടത്ത് വളപ്പിൽ നന്ദിയും പറഞ്ഞു.