09 May 2024 Thursday

സംരംഭകത്വ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ckmnews

സംരംഭകത്വ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു


എടപ്പാൾ : പൊന്നാനി ബ്ലോക്ക് തല സംരംഭകത്വ ബോധവൽക്കരണ പരിപാടി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ.ആർ. ഗായത്രി അധ്യക്ഷയായി. ബി.ഡി.ഒ ലിജിമോൻ സംസാരിച്ചു. ഉപജില്ലാ വ്യവസായ ഓഫീസർ എൻ. റഷീദ് സ്വാഗതവും ഇ.ഡി.ഇ കെ.വി അമൃത നന്ദിയും പറഞ്ഞു. തുടർന്ന് മാർക്കറ്റിങ്ങ് തന്ത്രങ്ങൾ എന്ന വിഷയത്തിൽ എസ്.ബി.ഐ ഡപ്യുട്ടി മാനേജർ സി.ആർ രജീഷും, സംരംഭകർക്കുള്ള സർക്കാൻ സഹായങ്ങൾ, അനുമതികൾ എന്ന വിഷയത്തിൽ പി. നിതിനും ക്ലാസ്കൾക്ക് നേതൃത്വം നൽകി.