09 May 2024 Thursday

ഇ കേശവൻ ദിനാചരണത്തിൻ്റെ ഭാഗമായി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

ckmnews

ഇ കേശവൻ ദിനാചരണത്തിൻ്റെ ഭാഗമായി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു


പൊന്നാനി താലൂക്കിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളർത്തിയെടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ദീർഘകാലം സിപിഐ എം ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന ഇ കേശവൻ്റെ ഇരുപത്തിമൂന്നാം ചരമദിനം പൊന്നാനിയിൽ വിപുലമായി ആചരിച്ചു.വെളിയങ്കോട് നടന്ന അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു.ടി എം സിദ്ധീഖ് അധ്യക്ഷനായി. പി ജംഷീദലി പ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി സി പി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.ജില്ലാ കമ്മിറ്റി അംഗം അഡ്വ. ഇ സിന്ധു, നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, ഏരിയ കമ്മിറ്റി അംഗങ്ങളായ എം എ ഹമീദ്, എൻ കെ ഹുസൈൻ, ലോക്കൽ സെക്രട്ടറി പി എം ആറ്റുണ്ണിതങ്ങൾ എന്നിവർ സംസാരിച്ചു.