09 May 2024 Thursday

വിസ്ഡം ഖുർ ആൻ സമ്മേളനം സെപ്റ്റംബർ 17 ന് ചങ്ങരംകുളത്ത് നടക്കൂം

ckmnews


ചങ്ങരംകുളം:വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ മലപ്പുറം വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനം സെപ്തംബർ 17 ന് ഞായറാഴ്ച ഉച്ചക്ക് 1.30 മുതൽ ചങ്ങരംകുളത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിശുദ്ധ ഖുർആൻ വിവർത്തകനും വിധം പണ്ഡിത സഭയായ ലജ്നത്തുൽ ബഹുസുൽ ഇസ്ലാമിയ്യ പ്രസിഡന്റുമായ സി. കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ ഉൽഘാടനം ചെയ്യും. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി ഹനീഫ ഓടക്കൽ അധ്യക്ഷത വഹിക്കും. ജില്ലയിലെ ഖുർആൻ പഠിതാക്കൾ കുടുംബ സമേതം പ്രതിനിധികളായി പങ്കെടുക്കും.


വിശുദ്ധ ഖുർആൻ പഠനം ജനകീയമാക്കുക, ഖുർആനിന്റെ സമാധാനാശയങ്ങൾക്ക് പ്രചാരണം നൽകുക, സാമൂഹിക സംസ്കരണം, കുടുംബ ബന്ധങ്ങളിലെ ശൈഥില്യം വർധിച്ച് വരുന്ന സാഹചര്യത്തിൽ അതിനെതിരെയുള്ള ബോധവൽകരണം, യുവാക്കളുടെ ക്രിയാശേഷിയെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ഖുർആനികാശയങ്ങളിലൂടെ സമൂഹത്തിന് അവബോധം നൽകുക, മാനവിക ഐക്യത്തിന്റെ പ്രാധാന്യവും അതിന്റെ പ്രചാരണവും, മദ്യത്തിനും ലഹരിക്കുമെതിരെയുള്ള ബോധവൽകരണം എന്നിവയാണ് സമ്മേളത്തിന്റെ ലക്ഷ്യങ്ങൾ.


മധുരം ഖുർആൻ, ചെറിയ പരിശ്രമം വലിയ പുണ്യം, മുദബ്ബിറുൻ ആലം ഖുർആൻ വചനങ്ങളിലൂടെ, കുടുംബം ഖുർആനിന്റെ തണലിൽ, ഖുർആൻ ഹൃദയങ്ങൾ കീഴടക്കിയ ഗ്രന്ഥം, നമ്മുടെ ബാധ്യത, പ്രമാണങ്ങൾ പ്രസക്തിയും പ്രയോഗവും പ്രബോധനം, മാറ്റം സാധ്യമാണ് എന്നി വിഷയങ്ങളിൽ യഥാക്രമം അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി, അബ്ദുറഹ്മാൻ അൻസാരി പറപ്പൂർ, പ്രൊഫ. ഹാരിസ് ബിനു സലീം, ശാഫി സ്വബാഹി, ഫൈസൽ മൗലവി പുതുപറമ്പ്, മുജാഹിദ് ബാലു ശേരി, ഇർഫാനുൽ ഹബീബ് എന്നിവർ പ്രഭാഷണം നടത്തും.


ക്വിസ് മൽസരം, മൂന്ന് മിനുട്ട് ടാക്ക്, അവാർഡ് ദാനം, പുസ്തക പ്രകാശനം, എന്നിവ നടക്കും. മുനവർ കോട്ടക്കൽ, അബ്ദുൽ ഗഫൂർ, റസാക് മേലെയിൽ പ്രസംഗിക്കും.ജലീൽ ചങ്ങരംകുളം,സുലൈമാൻ ചിറ്റയിൽ,അബ്ദുറസാഖ് ചാലിശ്ശേരി,സലിം വാവനൂർ,

മുജീബ് കോടത്തൂർ,ശിഹാബ് മദനി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു