28 September 2023 Thursday

ചങ്ങരംകുളം താടിപ്പടിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

ckmnews

ചങ്ങരംകുളം താടിപ്പടിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി 


യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്


ചങ്ങരംകുളം:സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു.കുറ്റിപ്പുറം തൃശ്ശൂർ പാതയിൽ ചങ്ങരംകുളം താടിപ്പടിയിൽ  ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.സിനിമ കണ്ട് മടങ്ങിയ ചാലിശ്ശേരി സ്വദേശികൾ സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് കത്തിയത്.ഓടിക്കൊണ്ടിരുന്ന കാറ് കത്തുന്നത് ശ്രദ്ധയിൽ പെട്ട മറ്റു വാഹനങ്ങളിലെ യാത്രക്കാരാണ് കാറ് തടഞ്ഞ് വിവരം അറിയിച്ചത്.ഉടനെ കാർ നിർത്തി എഞ്ചിൻ ഓഫാക്കി യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു.മറ്റു വാഹനങ്ങളിലെ യാത്രക്കാരും ഓടിക്കൂടിയ പ്രദേശവാസികളും ചേർന്ന് തീ അണച്ചു.സെക്കന്റ് ഷോ കാണാനെത്തിയ നാല് പേരടങ്ങുന്ന സംഘമാണ് കാറിലുണ്ടായിരുന്നത്.ഷോർട്ട് സർക്യൂട്ടാണ് കാർ കത്താൻ കാരണമെന്നാണ് നിഗമനം