09 May 2024 Thursday

നവീകരണ പ്രവൃത്തികൾ ആരംഭിച്ച പിടാവനൂർ ക്ഷേത്രത്തിൻ്റെ കട്ടിള വെപ്പു നടന്നു

ckmnews


ചങ്ങരംകുളം:നവീകരണം ആരംഭിച്ച മൂക്കുതല പിടാവനൂർ ക്ഷേത്രത്തിൻ്റെ കട്ടിള വെപ്പു ചടങ്ങ് നടത്തി.രാവിലെ പ്രത്യേക പൂജയ്ക്ക് ശേഷം

മുൻ ശബരില മേൽശാന്തി അരീക്കര സുധീർ നമ്പൂതിരിയും മുൻ ശബരിമല മാളികപുറം മേൽശാന്തി മനോജ് എമ്പ്രാതിരിയും ആഴ് വാൻഞ്ചേരി കൃഷ്ണൻ തമ്പ്രാക്കളും ചേർന്ന് കട്ല വെപ്പു നടത്തി.ശേഷം നടന്ന സാംസകാരിക സമ്മേളനം ആഴ് വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കൾ ഉദ്ഘാടനം ചെയ്തു.വി.വി.അശോകൻ അധ്യക്ഷത വഹിച്ചു തന്ത്രി ഏർക്കര ശസ്ത്ര ശർമ്മൻ നമ്പൂതിരി ,ക്ഷേത്ര കമ്മിറ്റി സെക്രട്ടറി എ.വി.ഷാജി മറ്റ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു. ചടങ്ങിന് ധാരാളം ഭക്തർ എത്തിയിരുന്നു.