09 May 2024 Thursday

പഴയകാല ഓർമകളെ ഉണർത്തുന്ന ചങ്ങാതി കുറി ശ്രദ്ധേയമായി

ckmnews



കുന്നംകുളം:തൊഴിയൂർ ഖാജാ ഫൌണ്ടേഷൻ വായ്പ സഹായ നിധിയുടെ ധനശേഖരണാർത്ഥം പ്രാരംഭം കുറിച്ച ചങ്ങാതി കുറി അക്ഷരാർത്ഥത്തിൽ പുതുമ ഉണർത്തി.വൈകീട്ട് നാലുമണിക്ക് ഖാജാ ഫൗണ്ടേഷൻ പരിസരത്ത് ആരംഭിച്ച ചങ്ങാതി കുറിയിൽ ജാതിമതഭേദമന്യേ നൂറുകണക്കിനാളുകൾ പങ്കെടുത്തു.പണ്ഡിതന്മാരും,സയ്യിദന്മാരും,അധ്യാപകരും, വിദ്യാർത്ഥികളും, വ്യവസായ പ്രമുഖരും,സാമൂഹ്യ പ്രവർത്തകരും,എഴുത്തുകാരും, കൂലിപ്പണിക്കാരും, ചുമട്ടുതൊഴിലാളികളും പങ്കെടുത്ത സദസ്സായിരുന്നു. പഴമയുടെ സ്മരണയുണർത്തുന്ന ചടങ്ങ് ഏവരെയും ഗതകാല സ്മൃതികളിലേക്ക് കൂട്ടിക്കൊണ്ടുപോയി.ചായയും പഴയകാല വിഭവങ്ങളും വിളമ്പിയ ചായ സൽക്കാരം ശ്രദ്ധേയമായി.തുടർന്ന് നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ പ്രസിഡന്റ് വി.എ മുഹമ്മദ് ഹാജി അധ്യക്ഷൻ ആയിരുന്നു.കുന്നംകുളം അസിസ്റ്റന്റ് ലേബർ ഓഫീസർ വി.കെ റഫീഖ് മുഖ്യ പ്രഭാഷണം നടത്തി.മുദരിസ് സുലൈമാൻ ബാഖവി,ഖത്തീബ് മുഹ്‌യുദ്ധീൻ ദാരിമി,അബ്ദുൽ ജലീൽ വഹബി,മഹല്ല് പ്രസിഡണ്ട്  ആലി കുട്ടി സാഹിബ്‌, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഈ. എ മുഹമ്മദുണ്ണി മാസ്റ്റർ,കൗൺസിലർ ഫൈസൽ പൊട്ടത്തയിൽ,സുനിൽ വൈലത്തൂർ,ഹകീം വെളിയത്, കാദർ വടക്കേക്കാട്, ജാഫർ സാദിഖ്, ഹമീദ് കുമ്മാത്, കെ. വി റസാഖ് ഹാജി, സൈദു ഹാജി കോൺക്കോർഡ് സ്കൂൾ മാനേജർ ആർഎം ബഷീർ,റംഷാദ് സൈബർ മീഡിയ,അഷ്‌റഫ്‌ വടകത്ത, എപി മുഹമ്മദ്‌,ശംസുദ്ധീൻ നാറാണത് തുടങ്ങിയവർ സംസാരിച്ചു. വി. കെ ഫൈസൽ സ്വാഗതവും മുസ്തഫ പൊന്നേത് നന്ദിയും പറഞ്ഞു.