09 May 2024 Thursday

സിറാജ് കാമ്പയിൻ വിജയിപ്പിക്കും:എസ് ജെ എം നന്നംമുക്ക് റെയ്ഞ്ച്

ckmnews

സിറാജ് കാമ്പയിൻ വിജയിപ്പിക്കും:എസ് ജെ എം നന്നംമുക്ക് റെയ്ഞ്ച്


ചങ്ങരംകുളം : നാടിനൊപ്പം നാലു ദശകം എന്ന ശീർഷകത്തിൽ നടക്കുന്ന സിറാജ് ദിനപത്രം കാമ്പയിൻ വിജയിപ്പിക്കാൻ എസ് ജെ എം നന്നംമുക്ക് റെയ്ഞ്ച് ജനറൽ ബോഡി യോഗം ആഹ്വാനം ചെയ്തു.താലുക്കിലെ പ്രാസ്ഥാനിക ആസ്ഥനമായ പന്താവൂർ ഇർശാദ് 30-ാം വാർഷക സമ്മേളനവും വിഭവ സമാഹരണം ഉൾപ്പടെ അനുബന്ധ പദ്ധതികളും വിജയിപ്പിക്കാനും തീരുമാനിച്ചു.കെപി എം ബശീർ സഖാഫി അധ്യക്ഷത വഹിച്ചു . പി പി നൗഫൽ സഅദി ഉദ്ഘാടനം ചെയ്തു. വി പി അബ്ദുല്ലത്തീഫ് മുസ്‌ലിയാർ, ശാഫി സഖാഫി, മുഹ്സിൻ അഹ്സനി , മുസ്ഥഫ ഫാളിലി,  അബ്ദുറസാഖ് ഹാജി പ്രസംഗിച്ചു