09 May 2024 Thursday

യുവാക്കളുടെ സത്യസന്ധത: വ്യാപാരിക്ക് തിരികെ ലഭിച്ചത് അര ലക്ഷം രൂപ

ckmnews



കുന്നംകുളം :അങ്കമാലിയിൽ നിന്ന് മലപ്പുറം ചേളാരിയിലേക്കുള്ള യാത്രയ്ക്കിടയിൽ കുന്നംകുളത്ത് ടയർ വാങ്ങാൻ കടയിൽ ഇറങ്ങിയപ്പോൾ നഷ്ടപ്പെട്ട അരലക്ഷം രൂപയാണ് യുവാക്കളുടെ സത്യസന്ധതയിൽ

തിരികെ ലഭിച്ചത്.കഴിഞ്ഞ ദിവസം നെഹ്റു നഗർ 10 th അവന്യൂവിലെ സുരേഷ് ബാബു മാസ്റ്ററുടെ  മാസ്റ്റേഴ്സ് അക്കാദമി ഓഫ് കാലിബർ  എന്ന ട്യൂഷൻ സെന്ററിലെ +1 വിദ്യാർത്ഥികളായ

നിനൈ അനിൽ,

അദിത്ത് മാറോക്കി ,

ഇവനോവ് ജോബി,ജയറോൺ എം.ജെ,അജയ് എസ്.മാരാത്ത് ,അതുൽ കൃഷ്ണൻ

എന്നിവർ കാലത്ത് പത്തരയോടെ  ട്യൂഷൻ കഴിഞ്ഞ് മടങ്ങി പോകുമ്പോഴാണ് നഗരത്തിലെ ഏറെ തിരക്കുള്ള നെഹ്റു നഗർ വൺവേ റോഡിൽ നിന്ന്  500 രൂപയുടെ  നൂറെണ്ണം ഉള്ള റബ്ബർ ബാൻഡ് ഇട്ട കെട്ട് റോഡിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്.ഉടൻ തന്നെ വിദ്യാർഥികൾ അതെടുത്ത് തൊട്ടടുത്തുള്ള ഐസി ട്രാവൽസ് ഉടമ ഐവറിനെ ഏൽപ്പിക്കുകയായിരുന്നു.പണം നഷ്ടപ്പെട്ട അങ്കമാലി എളവൂർ കവല ചിറയിൽ കണ്ടെത്തിൽ ഇടുക്കി ടയേഴ്സ് ഉടമ സജി സി.ജി കുന്നംകുളത്തെ നെഹ്റു നഗറിലെ വൺവേ റോഡിലെ ടയർ വ്യാപാര സ്ഥാപനത്തിൽ രാവിലെ 9 മണിയോടുകൂടി എത്തിയിരുന്നു.അപ്പോഴാണ് പണം നഷ്ടപ്പെട്ടതെന്ന് കരുതുന്നു. താൻ യാത്ര ചെയ്ത മുഴുവൻ വഴികളിലും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് കുന്നംകുളത്ത് ടയറിന്റെ വിൽപ്പന നടത്തുന്ന സ്ഥാപനത്തിൽ വൈകുന്നേരത്തോടു കൂടി  എത്തിയത്, അപ്പോഴാണ് നഷ്ടപ്പെട്ട പണം ഒരു കൂട്ടം വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടുണ്ടെന്നും അവരത് തൊട്ടടുത്ത വീട്ടിൽ ഏൽപ്പിച്ചിട്ടുണ്ട് എന്ന വിവരവും അറിയുന്നത്.നഗരസഭ കൗൺസിലർ ലെബീബ് ഹസ്സൻ കുന്നംകുളം പോലീസിനെ അറിയിച്ചതിനെ തുടർന്ന് സബ് ഇൻസ്പെക്ടർ ഷക്കീർ അഹമ്മദിന്റെ സാന്നിധ്യത്തിൽ കുന്നംകുളം പോലീസ് സ്റ്റേഷനിൽ വച്ച് പണം നഷ്ടപ്പെട്ട സജിക്ക് വിദ്യാർത്ഥികൾ ചേർന്ന് പണം കൈമാറി. നഗരസഭ കൗൺസിലർ ലെബീബ് ഹസ്സനും സബ് ഇൻസ്പെക്ടർ സക്കീർ അഹമ്മദും മാതൃകാ പ്രവർത്തനം നടത്തിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചു.