26 April 2024 Friday

ആലംകോട് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി പ്രക്ഷോപ പരിപാടി സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:ഹത്രാസിലെ  പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ദേശീയ വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി ആലംകോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ആഭിമുഖ്യത്തിൽ ചങ്ങരംകുളത്ത് പ്രക്ഷോഭ പരിപാടി സംഘടിപ്പിച്ചു. പരിപാടി ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി വൈസ് പ്രസിഡന്റ് അഷറഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു. പി.പി യൂസഫലി അധ്യക്ഷത വഹിച്ചു. ഷാനവാസ് വട്ടത്തൂർ മുഖ്യപ്രഭാഷണം നടത്തി. ബഷീർ കക്കിടിക്കൽ, കെ ഹമീദ്, ഉസ്മാൻ പന്താവൂർ, വി.വി സലീം കോക്കൂർ, ഇ.വി ബഷീർ മൗലവി, എന്നിവർ പ്രസംഗിച്ചു.