09 May 2024 Thursday

കെട്ടിക്കിടക്കുന്ന കേസുകൾ ഉടൻ തീർപ്പാക്കും:വഖഫ് ബോർഡ് ചെയർമാൻ

ckmnews


ചങ്ങരംകുളം:കാലങ്ങളായി കെട്ടിക്കിടക്കുന്ന കേസുകളിൽ തീർപ്പ് കല്പിക്കുന്നതിലാണ് അടിയന്തര ശ്രദ്ധയെന്നും മഹല്ലുകൾ അനാവശ്യ തർക്കങ്ങളിലേക്കു പോകാതെ മതപണ്ഡിതരുമായി  കൂടിയാലോചിച്ച് സർവ്വജനവിഭാഗങ്ങൾക്കും പ്രയോജനപ്പെടുന്ന വിധം വഖഫ് സ്വത്തുക്കൾ വിനിയോഗിക്കണമെന്നും കേരള വഖഫ് ബോഡ് ചെയർമാൻ അഡ്വ.എം.കെ. സകീർ അഭിപ്രായപ്പെട്ടു.പന്താവൂർ ഇർശാദ് മുപ്പതാം വാർഷിക സമ്മേളനാനുബന്ധമായി സംഘടിപ്പിച്ച മഹല്ല് സാരഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വി വി അബ്ദുറസാഖ് ഫൈസി പ്രാർത്ഥന നിർവഹിച്ചു. കേരള ഹസൻ ഹാജി അധ്യക്ഷത വഹിച്ചു.അബ്ദുസമദ് യൂണിവേഴ്സിറ്റി ,കെ അബ്ദുല്ലത്തീഫ് ക്ലാസുകൾക്ക് നേതൃത്വം നൽകി. കേരള ഹജ്ജ് കമ്മിറ്റിയംഗം കെ എം കാസിം കോയ , വി സൈദ് മുഹമ്മദ് തങ്ങൾ, കെ സിദ്ധീഖ് മൗലവി അയിലക്കാട്, സി എം യൂസഫ് പള്ളിക്കര, വി പി ശംസുദ്ദീൻ ഹാജി ,വാരിയത്ത് മുഹമ്മദലി , സി വി അബ്ദുൽ ജലീൽ അഹ്സനി പ്രസംഗിച്ചു .ടി എം അബൂബക്കർ ഹാജി എരമംഗലം, ഹംസ ഹാജി നരിപ്പറമ്പ് .കേരള കുഞ്ഞാപ്പു ഹാജി, യു പി ഷാഫി ഹുദവി മാത്തൂർ , ഇ കെ സുലൈമാൻ അൽ ഹസനി, കെ വി അബ്ദുൽ കരീം മൂക്കുതല . വി വി ഇബ്രാഹിം കാഞ്ഞിയൂർ, അബ്ദുൽ മജീദ് ഹാജി പാണക്കാട് തുടങ്ങിയവർ സംബന്ധിച്ചു.