09 May 2024 Thursday

ആദാമിൻ്റെ മകൻ അബു'സലിം അഹമ്മദ് രചിച്ച തിരക്കഥ ചർച്ച ചെയ്തു

ckmnews


ചങ്ങരംകുളം സാംസ്കാരിക സമിതി നിരവധി ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ആദാമിൻ്റ മകൻ അബു എന്ന സിനിമയുടെ തിരക്കഥ ചർച്ച ചെയ്തു.സോമൻ ചെമ്പ്രേത്ത്ആ മുഖപ്രഭാഷണത്തിൽ ഈ സിനിമയിലെ നിർധനനായ മുസ്‌ലിം വയോധികൻ ഹജ്ജ് കർമ്മം നിർവ്വഹിക്കുന്നതിനായി നടത്തുന്ന പരിശ്രമങ്ങളും അതിൻ്റെ പര്യവസാനവും മനുഷ്യൻ്റെ ആത്മാഭിമാനത്തിൻ്റെ നിദർശനമാണെന്ന് വ്യക്തമാക്കി.ഇസ്ഹാഖ് ഒതളൂർ ചർച്ചയുടെ മോഡറേറ്ററായി ചന്ദ്രികാ രാമനുണ്ണി സി എം ബാലാമണി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.